ദൈവസ്നേഹത്തിന്റെ അടയാളം
"ദുഷ്ടന്റെ മരണത്തിൽ എനിക്ക് അല്പമെങ്കിലും താൽപര്യം ഉണ്ടോ? അവൻ തന്റെ വഴികളെ വിട്ടുതിരിഞ്ഞ് ജീവിക്കേണമെന്നല്ലയോ എന്റെ താൽപര്യം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്."
യെഹെസ്കേൽ 18:23
ദൈവം സ്നേഹത്തിന്റെ ദൈവമാണ്, എന്നാൽ ദൈവം തികഞ്ഞ നീതിയുടെ ദൈവവുമാണ്. അവന്റെ പൂർണമായ സ്നേഹം, പാപത്തെ തിരിച്ചറിഞ്ഞ് അവനിലേക്ക് തിരിയുന്നവരോട് കരുണ കാണിക്കാൻ അവനെ പ്രേരിപ്പിക്കുന്നു, പക്ഷേ മനഃപൂർവം പാപം ചെയ്യുന്നവരോട് ദൈവം ക്ഷമിക്കുകയില്ല.ദുഷ്ടന്മാർ ശാരീരികമായും ആത്മീയമായും മരിക്കുന്നു. അവരുടെ മരണത്തിൽ ദൈവം സന്തോഷിക്കുന്നില്ല; അവർ തന്നിലേക്ക് തിരിഞ്ഞ് നിത്യജീവൻ പ്രാപിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു.
അതുപോലെ, അവിശ്വാസികളുടെ വീഴ്ചയിലും മരണത്തിലും നാം സന്തോഷിക്കരുത്. പകരം, അവരെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ നാം ശ്രമിക്കണം. അത് നമ്മിലുള്ള ദൈവ സ്നേഹത്തിന്റെ അടയാളമാണ്.
Comments
Post a Comment